കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആയേനെ; രാഹുൽ

By Desk Reporter, Malabar News
Rahul-Gandhi
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആകുമായിരുന്നു എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിംഗുമായി സംസാരിക്കുന്നതിനിടെ ആണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ഒരു ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരിക്കേണ്ട വ്യക്‌തി ആയിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. എന്നാൽ ഇപ്പോൾ അദ്ദേഹം ബിജെപിയിലെ ബാക്ക് ബെഞ്ചിലാണ് ഇരിക്കുന്നത് എന്ന് രാഹുൽ പറഞ്ഞു.

“കോൺഗ്രസിന് ഒപ്പം തുടർന്നിരുന്നെങ്കിൽ സിന്ധ്യ മുഖ്യമന്ത്രി ആയേനെ, എന്നാൽ ഇപ്പോൾ അദ്ദേഹം ബിജെപിയിലെ ബാക്ക് ബെഞ്ചിലാണ്. കോൺഗ്രസിന് ഒപ്പം നിന്ന് പാർട്ടിയെ ശക്‌തിപ്പെടുത്താൻ സാധിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം മുഖ്യമന്ത്രി ആവുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു വഴിയാണ് സ്വീകരിച്ചത്,”- രാഹുൽ പറഞ്ഞു.

ബിജെപിയിൽ നിന്നാൽ സിന്ധ്യ ഒരിക്കലും മുഖ്യമന്ത്രി ആവില്ലെന്നും താൻ ഈ പറഞ്ഞത് എഴുതി വച്ചോളൂ എന്നും പറഞ്ഞ രാഹുൽ, അതിനായി അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങി എത്തേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.

ആർ‌എസ്‌എസിന്റെ പ്രത്യയ ശാസ്‌ത്രത്തിനെതിരെ പോരാടാനും ആരെയും ഭയപ്പെടരുതെന്നും അദ്ദേഹം പാർട്ടി യൂത്ത് വിംഗ് പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച് കഴിഞ്ഞ മാർച്ചിലാണ് സിന്ധ്യ ബിജെപിയിൽ ചേർന്നത്.

Also Read:  സ്‌ഥാനാർഥി നിർണയത്തിലെ എതിർപ്പ്; പൊന്നാനിയിൽ സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE