ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ല; ഹൈക്കോടതി

By Staff Reporter, Malabar News
Kerala-High-Court
Representational Image
Ajwa Travels

കൊച്ചി: ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി.ഇത് നീതിന്യായ വ്യവസ്‌ഥയുടെ പരാജയമാണെന്നും ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കോട്ടയം തിരുവാര്‍പ്പ് ചര്‍ച്ചിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ വിധി പറയുകയായിരുന്നു കോടതി.

ആറാഴ്‌ചക്കകം തിരുവാർപ്പ് പളളി ഓർത്തഡോക്‌സ് സഭയ്‌ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്‌സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന് നേരത്തെ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.

ഉത്തരവ് നടപ്പാക്കാത്തതിന് കാരണം ക്രമസമാധാന പ്രശ്‌നമാണെന്നാണ് പോലീസിന്റെ വാദം. എന്നാൽ ഇത് കോടതി അംഗീകരിക്കാൻ പോയാൽ അത് നീതിന്യായ വ്യവസ്‌ഥയിലെ തന്നെ കറുത്ത ദിനമായിരിക്കുമെന്ന് ജസ്‍റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

കൂടാതെ പോലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും സൗകര്യം പോലെ കോൾഡ് സ്‌റ്റോറേജിൽ വെക്കാനുള്ളതല്ല കോടതി ഉത്തരവെന്നും ഹൈക്കോടതി വിമർശിച്ചു.

Most Read: എഞ്ചിനീയറിംഗ് പ്രവേശനം; പ്ളസ് ടു മാര്‍ക്ക്‌ പരിഗണിക്കുന്നത് തുടരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE