തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കുന്ന മുന്‍ വര്‍ഷത്തെ മാനദണ്ഡം തുടരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകളും പരീക്ഷാഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്‌തമാക്കി.
നേരത്തെ കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് എതിരെ സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റുകളും, വിദ്യാർഥികളും സമർപ്പിച്ച ഹരജി പരിഗണിച്ചായിരുന്നു നടപടി.
പ്രവേശന പരീക്ഷാ ഫലത്തിന്റെ മാത്രം അടിസ്‌ഥാനത്തിൽ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. പ്ളസ് 2 പരീക്ഷയുടെ മാർക്ക് കൂടി പരിഗണിച്ചായിരിക്കും റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുകയെന്ന് അധികൃതർ നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ കോവിഡ് പശ്‌ചാത്തലത്തിൽ സിബിഎസ്ഇയും ഐസിഎസ്ഇയും വാർഷിക പരീക്ഷകൾ നടത്താതിരുന്നതിനാൽ ഇത് ഒരു വിഭാഗം വിദ്യാർഥികളോടുള്ള വിവേചനമാണെന്നാണ് ഹരജിയിൽ പറയുന്നത്.
എന്നാൽ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കുന്ന മുന്‍ വര്‍ഷത്തെ മാനദണ്ഡം തുടരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Most Read: രണ്ടാം ടെസ്‌റ്റ് മൽസരം; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ളണ്ട്