ലോർഡ്‌സ്: ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്‌റ്റ് മൽസരത്തില്‍ ഇന്ത്യയ്‌ക്ക് ആദ്യ ബാറ്റിങ്. ടോസ് നേടിയ ഇംഗ്ളണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒന്നാം ടെസ്‌റ്റിനിടെ പരിക്കേറ്റ ശാര്‍ദുല്‍ ഠാക്കൂറിന് പകരം ഇന്ത്യയ്‌ക്കായി ഇഷാന്ത് ശര്‍മ്മ കളത്തിലിറങ്ങും.
ഇന്ത്യ-ഇംഗ്ളണ്ട് ആദ്യ ടെസ്‌റ്റിൽ അഞ്ചാം ദിനം മഴ വില്ലനായതോടെ മൽസരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ജയിക്കാന്‍ എല്ലാ സാധ്യതകളും ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നെങ്കിലും മഴ സ്‌ഥിതിഗതികൾ മാറ്റിമറിച്ചു.
കൂടാതെ മൽസരത്തിലെ കുറഞ്ഞ ഓവർനിരക്കിന് ഇരുടീമിനും പിഴയും ലഭിച്ചിരുന്നു. മാച്ച് ഫീയുടെ 40 ശതമാനം ഇരുടീമുകളും പിഴയായി അടക്കണം. ഇതിനുപുറമെ ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിന്ന് ഇരുടീമുകൾക്കും രണ്ട് പോയിന്റ് വീതം കുറക്കുകയും ചെയ്‌തിട്ടുണ്ട്. നോട്ടിംഗ്ഹാമില്‍ വെച്ചാണ് ആദ്യ ടെസ്‌റ്റ് നടന്നത്.
എന്നാൽ ലോർഡ്‌സിൽ നടക്കുന്ന രണ്ടാം മൽസരത്തില്‍ ജയിച്ച് പരമ്പരയില്‍ മേല്‍ക്കൈ നേടുക എന്നതാണ് ഇരു ടീമുകളും ഒരുപോലെ ലക്ഷ്യം വെക്കുന്നത്.
ആദ്യ ടെസ്‍റ്റിലേത് പോലെ ലോഡ്‌സിൽ മഴ വില്ലനാവില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. 22 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായിരിക്കും താപനില. ലോര്‍ഡ്‌സിലെ പിച്ച് ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.
Most Read: പികെ ബിജുവിന്റെ ‘ദി സ്‌റ്റോൺ’; പരിണാമചരിത്രം പറയുന്ന സിനിമ ഓഗസ്‌റ്റ് 18ന് ആരംഭിക്കും