തിരിച്ചടിയായി കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യക്കും ഇംഗ്ളണ്ടിനും പിഴ

By Staff Reporter, Malabar News
penalty-india-england
Ajwa Travels

നോട്ടിംഗ്ഹാം: ട്രെന്റ് ബ്രിഡ്‌ജ്‌ ടെസ്‍റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ളണ്ടിനും ഇന്ത്യക്കും തിരിച്ചടി. മാച്ച് ഫീയുടെ 40 ശതമാനം ഇരുടീമുകളും പിഴയായി അടക്കണമെന്നാണ് നിർദ്ദേശം.

ഇതിനുപുറമെ ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിന്ന് ഇരുടീമുകൾക്കും രണ്ട് പോയിന്റ് വീതം കുറക്കുകയും ചെയ്‌തിട്ടുണ്ട്‌.

നോട്ടിംഗ്ഹാമില്‍ വെച്ചാണ് ഇന്ത്യ-ഇംഗ്ളണ്ട് ആദ്യ ടെസ്‌റ്റ് നടന്നത്. എന്നാൽ മൽസരം സമനിലയില്‍ കലാശിച്ചു. ഒൻപത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 150 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മഴ വില്ലനായതോടെയാണ് മൽസരം സമനിലയില്‍ അവസാനിച്ചത്.

അതേസമയം രണ്ടാം ടെസ്‌റ്റ് മൽസരം ലോര്‍ഡ്‌സില്‍ നാളെ ആരംഭിക്കും.

Most Read: വാക്‌സിൻ; സ്വകാര്യ ആശുപത്രികൾക്ക് 126 കോടി രൂപ അനുവദിച്ച് സംസ്‌ഥാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE