ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യയെ വെറും 78 റണ്‍സിനാണ് ഇംഗ്ളീഷ് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. രണ്ടു പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 40.4 ഓവറില്‍ ഇന്ത്യന്‍ നിര കൂടാരം കയറി.
56 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നിലംപൊത്തി. വെറും 78 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ തീരുമാനം പിഴയ്‌ക്കുന്ന കാഴ്‌ചയാണ് കണ്ടത്.
മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഓവര്‍ടണും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ ഒലെ റോബിന്‍സണും സാം കറനും ചേര്‍ന്നാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.
105 പന്തില്‍ നിന്ന് 19 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അജിങ്ക്യ രഹാനെ 18 റണ്‍സ് നേടി. അതേസമയം മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
Most Read: മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി