കേരള എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു

By Team Member, Malabar News
Kerala Engineering And Pharmacy Entrance Exam Postponed
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ 12ആം തീയതി നടത്താൻ തീരുമാനിച്ചിരുന്ന കേരള എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

ജൂൺ 12ആം തീയതി ദേശീയ തലത്തിൽ മറ്റ് രണ്ട് പ്രവേശന പരീക്ഷകൾ കൂടി നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരള എൻട്രൻസ് പരീക്ഷ മാറ്റിവെക്കാൻ അധികൃതർ തീരുമാനിച്ചത്. ആർക്കിടെക്ചർ ബിരുദ പ്രവേശനത്തിനുള്ള ദേശീയതല അഭിരുചിപരീക്ഷ നാറ്റായുടെ ആദ്യ അവസരവും, ഐഐടി മദ്രാസിലെ 5 വർഷ ഇന്റഗ്രേറ്റഡ് എംഎയ്‌ക്കുള്ള പ്രവേശന പരീക്ഷയുമാണ് ജൂൺ 12ആം തീയതി നിശ്‌ചയിച്ചിരിക്കുന്നത്.

Read also: ഹിജാബ് പ്രതിഷേധം; പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE