ഹിജാബ് പ്രതിഷേധം; പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക

By Team Member, Malabar News
Exams Wont Be Reconducted for the students Who To Attend Due To Hijab Issue
Ajwa Travels

ബെംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പരീക്ഷകൾ ബഹിഷ്‌കരിക്കുന്ന വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന നിർദ്ദേശവുമായി കർണാടക. നിലവിൽ ഹിജാബ് വിഷയത്തിൽ പ്രതിഷേധ സൂചകമായി നൂറ് കണക്കിന് വിദ്യാർഥിനികളാണ് പ്ളസ് ടു പരീക്ഷ ബഹിഷ്‌കരിച്ചത്. ഇതേ തുടർന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

പരീക്ഷ എഴുതാത്ത കുട്ടികൾക്ക് പുനഃപരീക്ഷ നടത്തുമെന്ന സൂചനകൾ നേരത്തെ സർക്കാർ നൽകിയിരുന്നു. എന്നാൽ മറ്റ് ബോർഡ് പരീക്ഷകൾ പോലെ എഴുതാത്ത വിദ്യാർഥികളെ ആബ്സെന്റ് ആയി കണക്കാക്കാനാണ് നിലവിൽ കർണാടക സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത മാസം 22ആം തീയതി മുതലാണ് കർണാടകയിൽ പന്ത്രണ്ടാം ക്‌ളാസിന്റെ ബോർഡ് പരീക്ഷകൾ ആരംഭിക്കുക. പ്രാക്‌ടിക്കലിന് 30 മാർക്കും തിയറിക്ക് 70 മാർക്കുമാണുള്ളത്. എന്നാൽ പ്രാക്‌ടിക്കൽ പരീക്ഷക്ക് ഹാജരാകാത്തവർക്കും തിയറിക്ക് മിനിമം മാർക്കുണ്ടെങ്കിൽ പാസാകാനാവും.

Read also: കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ തീപിടുത്തം; നിയന്ത്രണ വിധേയമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE