റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; ഒരാൾ കൂടി അറസ്‌റ്റിൽ

By Team Member, Malabar News
ikbal singh
ഇക്‌ബാൽ സിംഗ്
Ajwa Travels

ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടിരുന്ന ഇക്ബാൽ സിംഗാണ് അറസ്‌റ്റിലായത്. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചാബിലെ ഹോശിയാർപുരിൽ നിന്നാണ് ഇക്‌ബാൽ സിംഗിനെ അറസ്‌റ്റ് ചെയ്‌തത്‌.

കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ പ്രതിഷേധ ട്രാക്‌ടർ റാലിക്കിടെ ഒരു സംഘം ചെങ്കോട്ടയിൽ അതിക്രമിച്ചു കടന്ന് സിഖ് പതാക ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് പ്രതി ചേർത്തിരുന്നു. തുടർന്ന് ഇക്‌ബാൽ സിംഗിനെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇക്ബാൽ സിംഗിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പോലീസ് അൻപതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

ചെങ്കോട്ടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ നേരത്തെ തന്നെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്‌റ്റ് ചെയ്‌തിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് അക്രമം നടത്തിയതെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

Read also : ‘അഭിമാനിയായ സമരജീവി’; പ്രധാനമന്ത്രിക്ക് പി ചിദംബരത്തിന്റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE