ഐലീഗ്; ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം

By Staff Reporter, Malabar News
gkfc-vs-real-kashmir
Ajwa Travels

കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം. റിയൽ കശ്‌മീർ എഫിയാണ് ഗോകുലത്തിന്റെ എതിരാളികൾ. വൈകീട്ട് 4.30ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. രണ്ട് മൽസരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി 4 പോയിന്റുള്ള ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്‌ഥാനത്താണ്.

ആദ്യ കളിയിൽ ചർച്ചിൽ ബ്രദേഴ്‌സിനെ മറുപടിയില്ലാത്ത ഒരു ഗോളിനു വീഴ്‌ത്തിയ ഗോകുലം രണ്ടാം മൽസരത്തിൽ നെറോക്ക എഫ്‍സിക്കെതിരെ ഗോൾരഹിത സമനില വഴങ്ങി. ഐഎഫ്എ ഷീൽഡ് സെമിഫൈനലിൽ തങ്ങളെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ റിയൽ കശ്‌മീരിനോടുള്ള കടം വീട്ടുക എന്നതാവും ഇന്ന് ഗോകുലത്തിന്റെ ലക്ഷ്യം.

Read Also: ഗൂഢാലോചന കേസ്; നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE