മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമായതായി റിപ്പോർട്

By Trainee Reporter, Malabar News
sm street kozhikode
Sm Street
Ajwa Travels

കോഴിക്കോട്: മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമായതായി റിപ്പോർട്. മിഠായി തെരുവിലെ തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് അനധികൃത നിർമാണങ്ങൾ നടക്കുന്നതായി കണ്ടെത്തിയത്. പരിശോധനാ റിപ്പോർട് കളക്‌ടർക്ക് ഉടൻ സമർപ്പിക്കും.

മിഠായി തെരുവിന് സമീപം മൊയ്‌തീൻ പള്ളി റോഡിലെ തീപിടുത്തത്തിന് പിന്നാലെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയത് ഏറെയും നിയമലംഘനങ്ങളാണ്. മിക്ക കടകളും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. കൂടാതെ, വൈദ്യുത സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എ ഉമേഷാണ് പരിശോധനാ റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് കമ്മീഷണർക്ക് കൈമാറി. ഈ റിപ്പോർട് കളക്‌ടർക്കും കോർപറേഷൻ മേയർക്കും അഗ്‌നിരക്ഷാ സേനയ്‌ക്കും ഉടൻ കൈമാറും. ഇതിന് ശേഷമായിരിക്കും റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഏത് തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുക.

Most Read: ഇടമലയാർ അണക്കെട്ട്; കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE