ക്വട്ടേഷൻ ബന്ധമുള്ളവർ പാർട്ടിയിൽ ഉണ്ടെങ്കിൽ ഉടൻ നടപടി; എംവി ജയരാജൻ

By Staff Reporter, Malabar News
Haridas murder case: CPM not involved in hiding accused; MV Jayarajan
Ajwa Travels

കണ്ണൂർ: ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടോയെന്ന് പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം നഷ്‌ടപ്പെട്ടെന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരെ ആരും പരാതി പറയാന്‍ എത്തിയിട്ടില്ല. പരാതിയുമായി ആരെങ്കിലും എത്തിയാല്‍ തന്നെ പോലീസിനെ സമീപിക്കാനാണ് പാര്‍ട്ടി നിര്‍ദേശിക്കുകയെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണം കൊണ്ടുവരാന്‍ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് പാർട്ടി സജേഷ് എന്ന അംഗത്തിനെതിരെ നടപടി എടുത്തത്. ഏതെങ്കിലും ജീവനക്കാരന്‍ തെറ്റ് ചെയ്‌താൽ സിപിഎം ഭരിക്കുന്ന ബേങ്കുകള്‍ സ്വര്‍ണക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന തരത്തില്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. നവമാദ്ധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പേരില്‍ വ്യക്‌തി പൂജ ആവശ്യമില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ നാളെ മൊഴി നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE