ധർമ്മടത്ത് പിണറായി വിജയന് ലീഡ്

By Desk Reporter, Malabar News
Pinarayi_Vijayan
Ajwa Travels

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്‌ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന്‍ 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 47 ഇടങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. നേമം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്‌ഥാനാർഥി കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്നത്.

കണ്ണൂരില്‍ യുഡിഎഫ് സ്‌ഥാനാർഥി സതീശന്‍ പാച്ചേനിയാണ് ലീഡ് ചെയ്യുന്നത്. ഇരിക്കൂറിലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മൽസരിച്ച ആർഎംപി സ്‌ഥാനാർഥി കെകെ രമയാണ് മുന്നില്‍. നൂറിലധികം വോട്ടുകള്‍ക്കാണ് രമ ലീഡ് ചെയ്യുന്നത്.

Also Read:  ബംഗാളിൽ ശക്‌തമായ പോരാട്ടം; തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE