വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥിനെ ഇന്ന് ചോദ്യംചെയ്യും

By News Bureau, Malabar News
KS Sabarinathan-protest
കെഎസ് ശബരീനാഥന്‍
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് ശംഖുമുഖം അസി. കമ്മീഷണര്‍ ഓഫിസിലാണ് ചോദ്യം ചെയ്യല്‍.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥാണ് എന്ന തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പ്രതിഷേധിച്ചതും അക്രമം നടത്തിയതും വലിയ വിവാദമായിരുന്നു. വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥാണെന്ന് വ്യക്‌തമാക്കുന്ന വാട്സ്ആപ്പ് സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

Most Read: അഗ്‌നിപഥ്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE