സംസ്‌ഥാനത്ത് ഈ മാസം റെക്കോര്‍ഡ് മഴ; 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം

By News Desk, Malabar News
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് ഈ മാസം ഇതുവരെ പെയ്‌തത് റെക്കോഡ് മഴ. നാലു മില്ലി മീറ്റര്‍ പ്രതീക്ഷിച്ച സ്‌ഥാനത്ത് കഴിഞ്ഞ 16 ദിവസത്തിനിടെ 101 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്‌തത്.

കഴിഞ്ഞ 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ജനുവരിയില്‍ ഇത്ര അധികം മഴ പെയ്‌തതെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതല്‍ മഴ പെയ്‌തത് പത്തനംതിട്ട ജില്ലയിലാണ്. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളിലും വൈകിട്ട് മഴ ഉണ്ടാകുമെന്നാണ് നിഗമനം.

സമുദ്ര കാലാവസ്‌ഥയിലുണ്ടായ മാറ്റമാണ് കനത്ത മഴക്ക് കാരണമെന്ന് കാലാവസ്‌ഥ ഗവേഷകര്‍ പറയുന്നു. പസഫിക് സമുദ്രത്തിലുണ്ടായ ലാനിന (സമുദ്രം തണുക്കുന്നത്) പ്രതിഭാസമാണ് അപ്രതീക്ഷിത കാലാവസ്‌ഥാ മാറ്റത്തിന് വഴി തെളിച്ചത്. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ഡിസംബര്‍ 31ന് ഒഴിഞ്ഞു പോയതിന് ശേഷമാണ് അപ്രതീക്ഷിത മഴ എത്തിച്ചേർന്നത്.

National News: മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE