കമല്‍ നാഥ്; വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

By Team Member, Malabar News
Malabarnews_kamal nath
Kamal Nath
Ajwa Travels

ന്യൂഡെല്‍ഹി : ബിജെപി നേതാവിനെതിരെ നടത്തിയ വിവാദ പ്രസ്‌താവനയില്‍ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപതിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി നേതാവിനെതിരെ കമല്‍ നാഥ് വിവാദ പ്രസ്‌താവന നടത്തിയത്. ബിജെപി നേതാവ് ഇമാര്‍തി ദേവിക്കെതിരെ നടത്തിയ വിവാദ പ്രസ്‌താവനയിലാണ് മധ്യപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

വിവാദ പരാമര്‍ശം നേരിടേണ്ടി വന്ന ഇര്‍മാതി ദേവി മുന്‍ മന്ത്രി കൂടിയാണ്. ഇവര്‍ക്കെതിരെ നടത്തിയ പ്രസ്‌താവന ചൂണ്ടിക്കാട്ടി ദേശിയ വനിതാ കമ്മീഷന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മധ്യപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ദാബ്രയില്‍ നടന്ന പ്രചാരണ റാലിയില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായ സുരേഷ് രാജിന് വേണ്ടി കമല്‍ നാഥ് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ഈ മണ്ഡലത്തിലെ ബിജെപി സ്‌ഥാനാര്‍ഥിയാണ് ഇര്‍മാതി ദേവി. പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

Read also : മലബാര്‍ നാവികാഭ്യാസം; ഇനി മുതല്‍ ഓസ്ട്രേലിയയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE