കൊല്ലം ജില്ലയിൽ കുട്ടികളിലെ കോവിഡ് ബാധ കൂടുന്നു

By Staff Reporter, Malabar News
covid-children-kollam
Ajwa Travels

കൊല്ലം: ജില്ലയില്‍ കുട്ടികളിലെ കോവിഡ് ബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്. കുട്ടികളിലെ രോഗവ്യാപനതോത് 20 ശതമാനത്തിന് മുകളിലാണെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത വ്യക്‌തമാക്കി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതും, മദ്യശാലകൾ തുറന്നതും ജില്ലയിലെ രോഗനിയന്ത്രണത്തിന് തിരിച്ചടിയായതായും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.

മദ്യശാലകളിലും പൊതുസ്‌ഥലങ്ങളിലും ബസുകളിലും ആള്‍ക്കൂട്ടങ്ങള്‍ വ്യാപകമാകുന്നത് ആരോഗ്യവകുപ്പിന് ആശങ്കയാണ്. ഇതിനൊപ്പം കുട്ടികള്‍ക്കും രോഗം ബാധിക്കുന്നതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്.

കുട്ടികള്‍ക്ക് 10 ശതമാനത്തില്‍ താഴെ മാത്രം ഉണ്ടായിരുന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ ഇരുപതിന് മുകളിലാണ്. അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസും ജില്ലയില്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാനുള്ള കഠിന ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Read Also: വിസ്‌മയ കേസ്; പ്രതി കിരണിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE