മഹാരാഷ്‌ട്രയിൽ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം 13 ആയി

By Staff Reporter, Malabar News
eknathshinde-malabarnews
Eknath Shinde
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ നഗരവികസന കാര്യ മന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയ മന്ത്രിമാരുടെ എണ്ണം 13 ആയി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തനിക്ക് രോഗം ബാധിച്ച വിവരം പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും, പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ക്യാബിനറ്റ് യോഗത്തില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. മന്ത്രിമാരായ ജിതേന്ദ്ര അവഹാദ്, അശോക് ചവാന്‍, ധനജ്ഞയ് മുണ്ടെ, സുനില്‍ കേദര്‍, ബാലാസഹേബ് പട്ടേല്‍, അസ്ലം ഷെയ്ഖ്, നിതിന്‍ റവുത്ത്, ഹസന്‍ മുഷ്രിഫ്, വര്‍ഷ ഗെയ്‌ക്ക്‌വാദ് എന്നിവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്‌ട്രയിലെ കോവിഡ് ബാധ വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 12,637,99 ആയി. 2,73,477 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Read Also: ഡെല്‍ഹിയില്‍ കോവിഡിന്റെ രണ്ടാം തരംഗം; അരവിന്ദ് കെജരിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE