പാലക്കാട് ജില്ലയിൽ ഒരു മാസത്തിനിടെ 829,06 കോവിഡ് രോഗികൾ

By Staff Reporter, Malabar News
covid_palakkad
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ ഒരു മാസത്തിനിടെ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഏപ്രിലിൽ ആകെ 25,346 പേർക്കാണ്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതെങ്കിൽ മെയ് മാസത്തിൽ അത്‌ 82,906 പേരായി ഉയർന്നു. 57,560 രോഗികളുടെ വർധനയാണ്‌ ഒരു മാസത്തിനിടെ മാത്രം ഉണ്ടായത്‌. 2020 മാർച്ച്‌ മുതൽ മെയ്‌ 31 വരെ ജില്ലയിൽ ആകെ 553 പേർ കോവിഡ് ബാധിച്ച് മരിച്ചു.

ഏപ്രിലിൽ 1,56,070 പരിശോധനകളാണ് നടത്തിയത്. ടിപിആർ 16.24 ശതമാനം. മെയ് മാസത്തിൽ ആകെ നടത്തിയത്‌ 3,11,431 പരിശോധനകളാണ്. ടിപിആർ 26.62 ശതമാനമായി ഉയർന്നു. സംസ്‌ഥാനത്തുതന്നെ രോഗ സ്‌ഥിരീകരണ നിരക്കിൽ ആദ്യ മൂന്ന്‌ സ്‌ഥാനങ്ങളിലൊന്നിൽ ജില്ലയുമുണ്ട്‌.

പ്രതിദിന രോഗ സ്‌ഥിരീകരണ നിരക്ക്‌ മെയ്‌ ആദ്യം 30 ശതമാനത്തിന് മുകളിലായിരുന്നു. നിലവിൽ 22 ശതമാനമാണ്‌ നിരക്ക്‌. ഏപ്രിലിൽ 6637 പേരും കഴിഞ്ഞ മാസം 83,805 പേരും രോഗമുക്‌തരായി.

കോവിഡ് ചികിൽസക്ക് സ്വകാര്യ-സർക്കാർ ആശുപത്രികളിലായി 7356 കിടക്കകളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. സിഎഫ്‌എൽടിസി, സിഎസ്‌എൽടിസി, കോവിഡ്‌ ചികിൽസാ കേന്ദ്രങ്ങൾ, ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 6388 കിടക്കകളുമുണ്ട്‌. ബുധനാഴ്‌ചവരെ 16,614 പേർ ജില്ലയിൽ ചികിൽസയിലുണ്ട്‌. ഇതിൽ 13,155 പേർ വീടുകളിലും 3459 പേർ ആശുപത്രികളിലുമാണ്‌.

Read Also: 40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവർക്കും വാക്‌സിൻ; മുന്‍ഗണനാക്രമം ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE