പുതുച്ചേരിയില്‍ ബിജെപിയുടെ അയിത്ത മതില്‍; പ്രതിഷേധിച്ച് സിപിഐഎം

By Syndicated , Malabar News
untouchable-wall
Ajwa Travels

ചെന്നൈ: പുതുച്ചേരിയില്‍ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ദളിതക്ക് എതിരെ അയിത്ത മതില്‍. പൊന്‍വിഴ നഗറില്‍ മേല്‍ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്താണ് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ മതിൽ പണിതത്. സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍ പ്രക്ഷോഭം ആരംഭിച്ചു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ പൊതുവഴി ഉപയോഗിക്കരുതെന്ന ധാര്‍ഷ്ട്യത്തിന്റെ ഭാഗമായി പുതുച്ചേരിയിലെ സര്‍ക്കാര്‍ അയിത്തമതില്‍ കെട്ടുകയാണെന്നും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇതിനെ ചെറുക്കാനുള്ള പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞതായും സിപിഐഎം പോണ്ടിച്ചേരി ഘടകം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

നേരത്തെ തമിഴ്‌നാട്ടിലെ ഉത്താപുരത്ത് സമാനമായി നിർമിച്ച അയിത്ത മതില്‍ ദളിത് ആക്റ്റിവിസ്‌റ്റുകളും സിപിഐഎം നേതൃത്വവും ചേർന്ന് പൊളിച്ചു മാറ്റിയിരുന്നു.

Read also: മോഷണ ശ്രമം; സൊമാറ്റോ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE