മോഷണ ശ്രമം; സൊമാറ്റോ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു

By Syndicated , Malabar News
zomato-delivery
Ajwa Travels

ചണ്ഡിഗഢ്: ഹരിയാനയിലെ റെവാരിയില്‍ സൊമാറ്റോയുടെ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു. ഹരിയാനയിലെ പല്‍വാലിലെ മഹേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച വൈകിട്ട് ഓർഡർ വന്നതനുസരിച്ച് ഭക്ഷണം എത്തിക്കുന്നതിന് ഇടയിലാണ് മഹേന്ദ്രന് വെടിയേറ്റത്. മോഡല്‍ ടൗണ്‍ പോലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

മോഷണം നടത്താനുദ്ദേശിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മൊബൈല്‍ ഫോണും പേഴ്‌സും സംഭവസ്‌ഥലത്തു നിന്നും നഷ്‌ടപ്പെട്ടതായി കണ്ടെത്തി. ടൗണ്‍ഷിപ്പിന് സമീപം മഹേന്ദ്ര സിംഗ് വെടിയേറ്റു കിടക്കുന്നതുകണ്ട യാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: ഗുരു രവിദാസ് ജയന്തി; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE