ശ്രീനഗറിൽ പോലീസ് ഉദ്യോഗസ്‌ഥനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി

By Staff Reporter, Malabar News
Terrorists atack
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ പോലീസ് ഇൻസ്‌പെക്‌ടറെ അജ്‌ഞാത തീവ്രവാദി സംഘം വെടിവെച്ചു കൊലപ്പെടുത്തി. പോലീസ് ഇൻസ്‌പെക്‌ടർ പർവേസ് അഹ്‌മദ്‌ ആണ് കൊല്ലപ്പെട്ടത്.

ശ്രീനഗറിലെ മെംഗൻവാജി നൗഗാം പ്രദേശത്തെ പള്ളിക്ക് മുന്നിൽ ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പള്ളിയിൽ നമസ്‌കാരത്തിനായി പോവുന്നതിനിടെ ആയിരുന്നു ഇദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

അക്രമം നടത്തിയ രണ്ട് അജ്‌ഞാത തീവ്രവാദികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ തീവ്രവാദികൾ അഹ്‌മദിന് നേരെ വെടിയുതിർക്കുന്നത് വ്യക്‌തമാണ്‌.

കശ്‌മീർ ഐജി, ഡിഐജി, ശ്രീനഗർ എസ്എഎസ്‌പി എന്നിവർ സംഭവസ്‌ഥലത്തെത്തി പരിശോധന നടത്തി.

Most Read: തൃശൂർ പാറമട സ്‌ഫോടനം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE