യുപിയില്‍ കോവിഡ് ബാധിച്ച് ഒരു എംഎല്‍എ കൂടി മരിച്ചു

By Staff Reporter, Malabar News
Kesar-Singh
കേസര്‍ സിംഗ്
Ajwa Travels

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് ഒരു എംഎല്‍എ കൂടി മരണപ്പെട്ടു. ബറേലി നവാബ്‌ഗഞ്ചില്‍ നിന്നുള്ള എംഎല്‍എയും ബിജെപി നേതാവുമായ കേസര്‍ സിംഗ് ആണ് മരണപ്പെട്ടത്.

നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച് മരിക്കുന്ന യോഗി ആദിത്യനാഥ് സര്‍ക്കാറിലെ അഞ്ചാത്തെ എംഎല്‍എ കൂടിയാണ് കേസര്‍ സിംഗ്.

നേരത്തെ മന്ത്രിമാരായ ചേതന്‍ ചൗഹന്‍, കമല റാണി വരുണ്‍, സുരേഷ് ശ്രീവാസ്‌തവ, രമേശ് ചന്ദ്ര ദിവാകര്‍ എന്നിവര്‍ കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.

യുപിയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്‌ഥാനത്തെ ഓക്‌സിജൻ ക്ഷാമവും ജനങ്ങളെ വലക്കുന്നു. തന്റെ സംസ്‌ഥാനത്തെ കോവിഡ് പ്രതിസന്ധി ബാധിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആവർത്തിക്കുമ്പോഴും ഹൃദയഭേദകമായ വാർത്തകളാണ് ഉത്തർപ്രദേശിൽ നിന്നും ഉയർന്നുകേൾക്കുന്നത്. കൂടാതെ ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി വാദിക്കുമ്പോഴും വിവിധ ആശുപത്രികളില്‍ അതിരൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

Read Also: ഭീതി പരത്തി ദക്ഷിണാഫ്രിക്കൻ വകഭേദം; കൂടുതലും പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE