ഭീതി പരത്തി ദക്ഷിണാഫ്രിക്കൻ വകഭേദം; കൂടുതലും പാലക്കാട്

By News Desk, Malabar News
Ajwa Travels

പാലക്കാട്: കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ളതും അപകടകാരിയുമായ ദക്ഷിണാഫ്രിക്കൻ വകഭേദം സംസ്‌ഥാനത്ത്‌ രണ്ട് മാസം മുൻപ് പിടിമുറുക്കിയതായി റിപ്പോർട്. ജില്ലകളിൽ നിന്നുള്ള ആർടിപിസിആർ പരിശോധനകളുടെ സാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സംസ്‌ഥാനത്ത്‌ ദക്ഷിണാഫ്രിക്കൻ വകഭേദം 4.38 ശതമാനമാണ്. നിലവിൽ 10 ജില്ലകളിലാണ് ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഏറ്റവുമധികം പാലക്കാടാണ് (21.43%). കാസർഗോഡ്, വയനാട് ജില്ലകളിലാണ് പാലക്കാട് കഴിഞ്ഞാൽ കൂടുതൽ വ്യാപനമുള്ളത്. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതിന് വ്യാപനശേഷി കൂടുതലാണ്.

ഈ വൈറസിന് വീണ്ടും വകഭേദം വന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര തവണ എന്നിവയെല്ലാം തുടർ പരിശോധനയിലൂടെയും പഠനത്തിലൂടെയും മാത്രമേ കണ്ടെത്താനാകൂ. ആർടിപിസിആർ പരിശോധനാ ഫലങ്ങൾ വിശദമായി വിലയിരുത്തുകയാണ് നിലവിൽ ഡോക്‌ടർമാർ.

ദക്ഷിണാഫ്രിക്കൻ വകഭേദം ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരിൽ നിന്ന് പടർന്നതാകണം എന്നില്ല. വൈറസിന് നിരന്തരം ജനിതകമാറ്റം സംഭവിക്കുമ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദത്തിന് സമാനമായ വൈറസ് ഇവിടെ ഉണ്ടായതാവാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ജനിതകമാറ്റം വന്നവയാകാം ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വൈറസുകളെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെപി റീത്ത പറഞ്ഞു.

Also Read: വാക്‌സിനേഷന്‍; മുന്‍ഗണന രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക്; കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE