ആദായ നികുതി; ഇതുവരെ ഫയൽ ചെയ്‌തത് 4.43 കോടി റിട്ടേണുകൾ

By Staff Reporter, Malabar News
income tax
Representational Image
Ajwa Travels

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ രാജ്യത്ത് ഫയല്‍ ചെയ്യപ്പെട്ട ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) 4.43 കോടിയാണെന്ന് റിപ്പോര്‍ട്. 2021 ഡിസംബര്‍ 25 വരെ (2021-22 മൂല്യനിര്‍ണയ വര്‍ഷം) ഫയല്‍ ചെയ്‌ത 2.41 കോടി ഐടിആർ-1, 1.09 കോടി ഐടിആർ-4 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ തന്നെ ഡിസംബര്‍ 25 വരെ മാത്രം 11.68 ലക്ഷത്തിലധികം റിട്ടേണുകള്‍ സമര്‍പ്പിച്ചതായാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡിസംബർ 31 വരെയാണ് നികുതിദായകർക്ക് പിഴ കൂടാതെ ഐടിആർ ഫയൽ ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയ പരിധി. എസ്എംഎസുകളും ഇ-മെയിലുകളും മുഖേന 2020-21 സാമ്പത്തിക വർഷത്തേക്കുള്ള റിട്ടേൺ ഫയൽ ചെയ്യാൻ നികുതിദായകരെ നിരന്തരം ഓർമിപ്പിക്കുകയാണ് ആദായനികുതി വകുപ്പ്. അതിനാൽ തന്നെ സമയ പരിധി നീട്ടുന്നതിലോ, പിഴ ഒഴിവാക്കുന്നതിലോ ഇനിയൊരു ഇളവ് അനുവദിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

Read Also: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി; ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE