കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 36,594 പുതിയ കേസുകൾ, രോഗ ബാധിതർ 95 ലക്ഷം പിന്നിട്ടു

By Trainee Reporter, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്‌. 4,16,082 പേർ നിലവിൽ ചികിൽസയിലാണ്.

540 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,39,188 ആയി. മരണനിരക്ക് 1.45 ശതമാനമാണ്. 42,916 പേർ കഴിഞ്ഞ ദിവസം രോഗമുക്‌തി നേടി. ഇതുവരെ 90,16,289 പേർ രോഗമുക്‌തി നേടിയിട്ടുണ്ട്. രോഗമുക്‌തി നിരക്ക് 94.20 ശതമാനമായി ഉയർന്നിട്ടുണ്ട്.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ പ്രകാരം 11,70,102 സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചത്. ഡിസംബർ 3 വരെ 14,47,27,749 സാംപിളുകൾ പരിശോധനക്കായി അയച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം പകരുന്നുണ്ട്. ദിവസേനയുള്ള സാംപിൾ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിനാൽ പുതിയതായി സ്‌ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം കുറവാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെടുന്നുണ്ട്.

Read also: ഇന്ത്യൻ സാമ്പത്തിക മേഖല കരകയറുന്നു, വളർച്ച പ്രകടം; ഐഎംഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE