കോവിഡ് ഇന്ത്യ; 1,260 രോഗബാധ, കേരളത്തിൽ 418 കേസുകൾ

By News Bureau, Malabar News
New Covid Cases-India
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,260 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

1,404 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്‌തി നേടിയത്. 83 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. 5,21,264 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവിൽ 13,445 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം രോഗബാധയുടെ 0.03% മാത്രമാണ്.

കേരളത്തിൽ കഴിഞ്ഞ ദിവസം 418 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 15,864 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 454 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 3 പേർക്കുമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,84,52,44,856 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌.

Most Read: എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കണം; കര്‍ണാടക കോണ്‍ഗ്രസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE