കോവിഡ് ഇന്ത്യ; 1,096 രോഗബാധ, കേരളത്തിൽ 331 കേസുകൾ

By News Bureau, Malabar News
India COVID-19 cases
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,096 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

83 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. ഇതോടെ രാജ്യത്തെ അക്കെ കോവിഡ് മരണസംഖ്യ 5,21,345 ആയി ഉയർന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ 13,445 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം അണുബാധയുടെ 0.03 ശതമാനമാണ്. രോഗമുക്‌തി നിരക്ക് 98.76 ശതമാനമാണ്.

കേരളത്തിൽ കഴിഞ്ഞ ദിവസം 331 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 15,230 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. 472 പേർ രോഗമുക്‌തി നേടിയപ്പോൾ 1 കോവിഡ് മരണവും സ്‌ഥിരീകരിച്ചു.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 184.57 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌.

അതേസമയം, യുകെയിൽ പുതിയ കോവിഡ് വേരിയന്റ് ‘എക്‌സ്‌ഇ‘ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കൂടുതൽ വ്യാപന ശേഷിയുള്ളതാണ് എക്‌സ്‌ഇ. ഒമൈക്രോണിനേക്കാൾ പത്ത് ശതമാനം കൂടുതൽ വ്യാപനശേഷി ഇതിനുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എക്‌സ്‌ഇ എന്നത് ബിഎ1, ബിഎ2 ഒമൈക്രോൺ സ്‌ട്രെയിനുകളിൽ മ്യൂട്ടേഷൻ സംഭവിച്ച് ഉണ്ടായിരിക്കുന്നതാണ്.

Most Read: നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ മൊഴിയെടുക്കും, അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE