രാജ്യത്ത് 24 മണിക്കൂറിനിടെ 12,194 പേർക്കുകൂടി കോവിഡ്

By Staff Reporter, Malabar News
india covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 12,194 പേർക്ക്. 92 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 1,37,567 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,09,04,940 ആണ്. 1,06,11,731 പേർ ഇതുവരെയായി രോഗമുക്‌തിയും നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 1,55,642 ആയി ഉയർന്നു.

അതേസമയം രാജ്യത്ത് ഇതുവരെ 84 ലക്ഷത്തിലധികം പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് ശനിയാഴ്‌ച വരെ 20,63,30,512 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 6,97,114 സാമ്പിളുകൾ ഫെബ്രുവരി 13ന് മാത്രം പരിശോധിച്ചവയാണ്.

Read Also: ചെന്നൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE