രാജ്യത്ത് 39,109 പേര്‍ക്കു കൂടി രോഗമുക്‌തി; 32,981 പുതിയ കോവിഡ് രോഗികള്‍

By Staff Reporter, Malabar News
covid india image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 96,77203 ആയി മാറി. അതേസമയം 39,109 പേര്‍ കൂടി കോവിഡ് മുക്‌തി നേടി. 91,39,901 പേരാണ് രാജ്യത്ത് ഇതുവരെയായി രോഗമുക്‌തി നേടിയത്. നിലവില്‍ 3,96,729 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

ഒരു ദിവസത്തിനിടെ 391 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,573 ആണ്.

Read Also: സിപിഎം പ്രവർത്തകന്റെ കൊലപാതകം; അഞ്ചു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

രോഗബാധിതരുടെ എണ്ണം പതിനെട്ടരലക്ഷം കടന്ന മഹാരാഷ്‌ട്രയിലാണ് നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മഹാരാഷ്‌ട്ര കഴിഞ്ഞാല്‍ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലുമാണ് കോവിഡ് രോഗികള്‍ കൂടുതല്‍ ഉള്ളത്.

ഇന്നലെ മാത്രം 8,01,081 സ്രവ സാമ്പിളുകള്‍ ആണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഡിസംബര്‍ ആറുവരെ 14,77,87,656 സാമ്പിളുകളുടെ പരിശോധനയാണ് രാജ്യത്ത് പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE