24 മണിക്കൂറിനിടെ 14,264 പുതിയ കോവിഡ് രോഗികൾ; സജീവ കേസുകൾ 1,45,634

By Staff Reporter, Malabar News
covid_india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌ 14,264 പേർക്ക്. 90 മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,45,634 ആണ്. ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 1,09,91,651 പേർക്കാണ്. 1,06,89,715 പേർ രോഗമുക്‌തിയും നേടി. ഒരു ദിവസത്തിനിടെ വൈറസ് ബാധിച്ച് 90 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,56,302 ആയി ഉയർന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്‌ച വൈകുന്നേരം വരെ 2,29,462 സെഷനുകളിലായി 1,08,38,323 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

63,52,713 ആരോഗ്യ പ്രവർത്തകരും 36,11,670 മുന്നണി പോരാളികളും വാക്‌സിന്റെ ആദ്യ ഡോസും 8,73,940 ആരോഗ്യ പ്രവർത്തകർ രണ്ടാം ഘട്ടത്തിലെ ഡോസും സ്വീകരിച്ചു.

അതേസമയം ശനിയാഴ്‌ച വരെ രാജ്യത്ത് 21,09,31,530 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 6,70,050 സാമ്പിളുകൾ ഫെബ്രുവരി 20ന് പരിശോധിച്ചു.

Read Also: ‘കാർഷിക നിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണം’; പഞ്ചാബ് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE