രാജ്യത്ത് രോഗമുക്‌തരുടെ എണ്ണം കൂടുന്നു; ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 38,074പേര്‍ക്ക്

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 38,074 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,91,731 ആയി ഉയര്‍ന്നു. കൂടാതെ ഇന്ത്യയില്‍ 448 പേര്‍ക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്. അതേസമയം 24,42,033 പേര്‍ രാജ്യത്ത് 24 മണിക്കൂറിനിടയില്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രോഗമുക്‌തരുടെ എണ്ണം 79,59,406 ആയി.

ഇതുവരെ 1,27,059 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 5,05,265 പേരാണ് കോവിഡ് ബാധിതരായി ചികില്‍സയിലുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ചികില്‍സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ 4,408 പേരുടെ കുറവ് രേഖപ്പെടുത്തിയത് നേരിയ ആശ്വാസമായി.

യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചത് ഇന്ത്യയിലാണ്. മാത്രവുമല്ല ആകെയുള്ള മരണത്തില്‍ അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ മൂന്നാം സ്‌ഥാനത്താണ് ഇന്ത്യ.

Read Also: ഭാഗ്യലക്ഷ്‍മിക്കും സുഹൃത്തുക്കൾക്കും ഉപാധികളോടെ മുൻകൂർ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE