ഇന്ത്യ ലോകത്തിലെ ഫാർമ ഹബ്ബായി മാറി; പ്രധാനമന്ത്രി

By Staff Reporter, Malabar News
India has become the world's pharma hub
Ajwa Travels

ന്യൂഡെൽഹി: വാക്‌സിന്‍ വിതരണത്തില്‍ നൂറ് കോടി തികച്ച ഇന്ത്യയുടെ നേട്ടം വിമര്‍ശകര്‍ക്കുള്ള മറുപടിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി കണക്കാക്കി തുടങ്ങിയെന്നും അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

മഹാമാരിയെ ഇന്ത്യ പോരാടി തോല്‍പ്പിക്കുമെന്നും പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. ഒരോ ഇന്ത്യക്കാരന്റെയും നേട്ടമാണ് കോവിഡ് വാക്‌സിനേഷനില്‍ രാജ്യം പിന്നിട്ട നാഴികക്കല്ല്. ഇത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്. 100 വര്‍ഷത്തിനിടെ ലോകത്ത് ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. ഇതിനെ മറികടത്താന്‍ രാജ്യത്തിന് കഴിയുമോ എന്ന് ചോദിച്ചവരുണ്ട്.

അവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ രാജ്യം നല്‍കിയത്. വിളക്ക് കത്തിക്കാന്‍ പറഞ്ഞപ്പോള്‍ കൊറോണ പോവുമോ എന്ന് പരിഹസിച്ചു. അത് രാജ്യത്തെ ഒരുമയുടെ സന്ദേശമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇപ്പോഴത്തെ നേട്ടമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

Read Also: അമിത് ഷായുടെ സന്ദർശനം നാളെ; ജമ്മുവിൽ കനത്ത സുരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE