രോ​ഗമുക്തി; യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്

By Desk Reporter, Malabar News
covid-recovery_Sep-19
Representational Image
Ajwa Travels

ന്യൂ ഡെൽഹി: കോവിഡ് രോ​ഗമുക്തിയിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആ​ഗോള തലത്തിൽ പ്രതിദിനം ഏറ്റവും കൂടുതൽ രോ​ഗമുക്തി നേടുന്ന രാജ്യം ഇന്ത്യയാണെന്ന് ട്വീറ്റിൽ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,885 പേരാണ് കോവിഡ് മുക്തി നേടിയത്. ഇതോടെ മൊത്തം രോ​ഗമുക്തി നേടിയവരുടെ എണ്ണം 42 ലക്ഷം കടന്നു. 79.29 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആഗോളതലത്തിൽ, കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും രാജ്യത്തെ കോവിഡ് മരണം ഉയർന്നു തന്നെ നിൽക്കുകയാണ്. ആകെ മരണസംഖ്യ 85,619 ആയി ഉയർന്നു. ഇന്നും ആയിരത്തിന് മുകളിൽ മരണം റിപ്പോർട്ട് ചെയ്‌തു. 24 മണിക്കൂറിനിടെ 1247 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Kerala News:  ജാതികോളം പൂരിപ്പിക്കുന്നതിലെ പിഴവ്; വിദ്യാര്‍ത്ഥികളുടെ പ്ലസ് വൺ പ്രവേശനം പാതിവഴിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE