ജാതികോളം പൂരിപ്പിക്കുന്നതിലെ പിഴവ്; വിദ്യാര്‍ത്ഥികളുടെ പ്ലസ് വൺ പ്രവേശനം പാതിവഴിയില്‍

By Staff Reporter, Malabar News
schooladmission_malabarnews
Representational Image Photo Courtesy : New Indian Express
Ajwa Travels

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതികോളം പൂരിപ്പിക്കുന്നതിലെ പിഴവ് കാരണം നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തില്‍. കോവിഡ് വ്യാപനം മൂലം ഇത്തവണത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ആക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചു കൃത്യമായ ധാരണ വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതിരുന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

ജാതി വിഭാഗവും ജാതിയും പൂരിപ്പിക്കുന്നതിലെ പിഴവാണ് അപേക്ഷകള്‍ നിരസിക്കാന്‍ കാരണമായത്. പ്രത്യേക തരംതിരിവുകളെ ക്കുറിച്ച് പല വിദ്യാര്‍ത്ഥികള്‍ക്കും അറിവുണ്ടായിരുന്നില്ല. എന്നാല്‍ ഇത് തിരുത്താന്‍ ട്രയല്‍ അലോട്ട്‌മെന്റിന് ശേഷവും സമയം അനുവദിച്ചിരുന്നു എന്നാണ് ഹയര്‍ സെക്കന്ററി വകുപ്പ് നല്‍കുന്ന വിശദീകരണം. കൂടുതല്‍ ജാതി വേര്‍തിരിവുകള്‍ ഉള്‍പ്പെടുത്തിയത് ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് വിലയിരുത്തല്‍.

മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇത്തരത്തില്‍ പ്രവേശനം ലഭിക്കാതെ പോവുന്നുണ്ട്. ഇനി അവസാന ഘട്ടത്തില്‍ നടക്കുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റ് സമയത്ത് മാത്രമേ ഇവരെ പരിഗണിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE