കൊറോണ വൈറസ് വകഭേദത്തെ കള്‍ച്ചര്‍ ചെയ്‌ത് ഇന്ത്യ; ലോകത്താദ്യമെന്ന് ഐസിഎംആര്‍

By Syndicated , Malabar News
Covid
Representational image
Ajwa Travels

ന്യൂഡെല്‍ഹി: യുകെയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തെ രാജ്യത്ത് വിജയകരമായി കള്‍ച്ചര്‍ ചെയ്‌തതായി ഐസിഎംആര്‍ അറിയിച്ചു. നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി)  യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്‌ഥിരീകരിച്ചവരിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ നിന്നാണ് വൈറസിന്റെ പുതിയ വകഭേദത്തെ വേർതിരിച്ചെടുത്തതെന്ന് ഐസിഎംആർ വ്യക്‌തമാക്കി. നിയന്ത്രിത സാഹചര്യങ്ങളിൽ കോശങ്ങൾ അവയുടെ സ്വാഭാവിക പരിതസ്‌ഥിതിക്ക് പുറത്തുവളരുന്ന പ്രക്രിയയാണ് കള്‍ച്ചർ.

‘യുകെയില്‍ നിന്ന് തിരിച്ചെത്തിയവരില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ച് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പുതിയ വൈറസ് വകഭേദത്തെ വിജയകരമായി വേര്‍തിരിച്ചെടുത്തത്’ -ഐസിഎംആര്‍ ട്വീറ്റില്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദം  കഴിഞ്ഞമാസമാണ്  യുകെയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 70 ശതമാനത്തോളം വ്യാപനശേഷി കൂടിയതാണ് ജനിതക മാറ്റം സംഭവിച്ച വൈറസ്. ഇതേത്തുടര്‍ന്ന് ലോകത്തെങ്ങും ജാഗ്രത ശക്‌തമാക്കിയിരുന്നു. ഇന്ത്യയില്‍ 29 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

Read also: ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ച ‘കോവിഷീൽഡ്’ വാക്‌സിൻ ഉടൻ വിതരണം ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE