ശ്രീലങ്കന്‍ പര്യടനം: ഇന്ത്യയെ ധവാന്‍ നയിക്കും; സഞ്‌ജുവും ദേവ്ദത്ത് പടിക്കലും ടീമില്‍

By Staff Reporter, Malabar News
shikhar-dhawan
Ajwa Travels

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്‌ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം പിടിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20 ടീമിലാണ് ഇരുവരും ഇടംനേടിയത്. സീനിയർ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ് ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയ വരുൺ ചക്രവർത്തിയും ടീമിലിടം നേടിയിട്ടുണ്ട്. സഞ്‌ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഐപിഎല്ലിൽ രാജസ്‌ഥാൻ റോയൽസിന്റെ മിന്നുംതാരം ഇടംകൈയൻ പേസർ ചേതൻ സക്കറിയ ആണ് ടീമിലെത്തിയ അപ്രതീക്ഷിത താരം.

കൂടാതെ നിഥീഷ് റാണ, ഋതുരാജ് ഗെയ്‌ക്വാദ് എന്നീ പുതുമുഖങ്ങളും ടീമില്‍ ഇടംനേടി. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, യശ്വുവേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, നവദീപ് സെയ്‌നി എന്നിവരാണ് ടീമില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ളണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുമായി ഇംഗ്ളണ്ടിലായിരിക്കും എന്നതിനാലാണ് യുവതാരങ്ങളുമായി ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ കളിക്കളത്തിൽ ഇറങ്ങുന്നത്.

Read Also: ‘ചെരാതുകൾ’ ട്രെയിലര്‍; ജൂലൈ 11ന് മമ്മൂട്ടി റിലീസ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE