‘ചെരാതുകൾ’ ട്രെയിലര്‍; ജൂലൈ 11ന് മമ്മൂട്ടി റിലീസ് ചെയ്യും

By Desk Reporter, Malabar News
‘Cherathukal’ trailer; Mammootty will be released on July 11

ഡോക്‌ടർ മാത്യു മാമ്പ്ര നിർമിക്കുന്ന ചെരാതുകൾ സിനിമയുടെ ട്രെയിലര്‍ ജൂലൈ 11 വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് മമ്മൂട്ടി, തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ റിലീസ് ചെയ്യും.

ആറ് പുതുമുഖ സംവിധായകരെ കോർത്തിണക്കി വരുന്ന ‘ചെരാതുകൾ’ 6 കഥകളാണ് ഒരുസിനിമയിൽ പറയുന്നത്. ആന്തോളജി വിഭാഗത്തിൽ പെടുന്ന സിനിമയിൽ ആറു സംവിധായകരും, ഛായാഗ്രഹകരും, ചിത്രസംയോജകരും, സംഗീത സംവിധായകരും ഉൾപ്പടെ ഏതാണ്ട് നൂറിൽപ്പരം യുവ സാങ്കേതിക വിദഗ്‌ധർ ഒരുമിക്കുന്നുണ്ട്.

വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മൂന്ന് മനോഹര ഗാനങ്ങളും ചിത്രത്തിലുണ്ട്. ആദിൽ, മറീന മൈക്കിൽ, മാല പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അനേകം അവാർഡുകൾ ഇതിനകം നേടിക്കഴിഞ്ഞു. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ‘ചെരാതുകൾ’ നാല് പ്രമുഖ ഒടിടി ചാനലുകൾ വഴിഉടനെ പ്രദർശനത്തിനെത്തും.

Most Read: തരംഗമായി ‘മിഷന്‍ സി’ ട്രെയിലര്‍; കൈലാഷിന്റെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE