ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സൈന്യം ഇന്ത്യയുടേത്; സൈനിക മേധാവി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ കാലഘട്ടത്തിന് അനുചിതമായ പരിഷ്‌കാരം സേനയിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്കന്ദരാബാദിലെ ഡിഫൻസ് മാനേജ്മെന്റ് കോളേജ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സൈന്യം ഇന്ത്യൻ സൈന്യമാണ്. ചൈനയും പാകിസ്‌ഥാനും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സൈന്യം തയാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യയിലെ മുന്നേറ്റം യുദ്ധതന്ത്രങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ആയുധങ്ങളും പുതിയ തന്ത്രങ്ങളുമാണ് ഇന്ന് അവലംബിക്കുന്നത്. പ്രതിരോധ തന്ത്രങ്ങളിൽ ഇന്ത്യയും കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യൻ സൈന്യം അത്യാധുനിക ആയുധ ശേഷിയുള്ള വലിയ സേനയായി മാറിയെന്നും സൈനിക മേധാവി കൂട്ടിച്ചേർത്തു.

Read also: പാചക വാതക വിലവർധന; പദയാത്ര നടത്താൻ മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE