പാചക വാതക വിലവർധന; പദയാത്ര നടത്താൻ മമതാ ബാനർജി

By Syndicated , Malabar News
Mamata-Banarjee
Ajwa Travels

കൊല്‍ക്കത്ത: രാജ്യത്ത് ക്രമാതീതമായി പാചക വാതക വില വർധിക്കുന്നതിന് എതിരെ സ്‌ത്രീകളെ രംഗത്തിറക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ്. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പദയാത്രയിലാണ് സ്‌ത്രീകള്‍ അണിനിരക്കുക. മാര്‍ച്ച് 7നാണ് പദയാത്ര. ഡാര്‍ജലിംഗ്, സിലിഗുരി പ്രദേശങ്ങളിലാണ് പദയാത്ര സംഘടിപ്പിക്കുകയെന്ന് തൃണമൂല്‍ നേതാവ് ചന്ദ്രിമ ഭട്ടാചാര്യ അറിയിച്ചു.

അതേസമയം, ബിജെപിയെ ബംഗാളിലേക്ക് അടുപ്പിക്കാതിരിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ശിവസേന വൃത്തങ്ങള്‍ അറിയിച്ചു. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ മമതാ ബാനര്‍ജിക്കെതിരെ മൽസരിക്കാനില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മമത വിജയിക്കണമെന്നാണ് ശിവസേന ആഗ്രഹിക്കുന്നതെന്നും റാവത്ത് വ്യക്‌തമാക്കി.

Read also: മെയ് 3ന് ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും; തേജസ്വി സൂര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE