വിദഗ്‌ധ ചികിൽസ; രാഷ്‌ട്രപതിയെ ഡെൽഹി എയിംസിലേക്ക് മാറ്റി

By Team Member, Malabar News
ramnadh kovind
രാംനാഥ്‌ കോവിന്ദ്
Ajwa Travels

ന്യൂഡെൽഹി : രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന് വിദഗ്‌ധ ചികിൽസ നൽകുന്നതിനായി ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ച് വേദനയെ തുടർന്നാണ് രാഷ്‌ട്രപതിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്‌ധ ചികിൽസ നൽകുന്നതിന് വേണ്ടിയാണ് ഇപ്പോൾ എയിംസിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്‍തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.

ഇന്നലെ രാവിലെയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രാഷ്‌ട്രപതിയെ ഡെൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശേഷം ഇന്നാണ് വിദഗ്‌ധ ചികിൽസ ഉറപ്പാക്കുന്നതിനായി ഡെൽഹി എയിംസിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

Read also : വിധി നിർണയം ആരംഭിച്ചു; സംസ്‌ഥാനത്ത്‌ തപാൽ വോട്ടുകൾ ശേഖരിച്ച് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE