വിധി നിർണയം ആരംഭിച്ചു; സംസ്‌ഥാനത്ത്‌ തപാൽ വോട്ടുകൾ ശേഖരിച്ച് തുടങ്ങി

By News Desk, Malabar News
MalabarNews_postal voting
Representation Image
Ajwa Travels

തൃശൂർ: കോവിഡ് പശ്‌ചാത്തലത്തിൽ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാൽ വോട്ട് ശേഖരിക്കാൻ തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ആബ്‌സെന്റി വോട്ടർമാരെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.

80 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവായ വ്യക്‌തികൾ, പ്രാഥമിക സമ്പർക്കത്തിലുള്ളവർ എന്നിവർക്ക് തപാൽ വോട്ട് ചെയ്യാം. ഇവർക്ക് പോസ്‌റ്റൽ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രാദേശിക തലത്തിൽ ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ തുടങ്ങിയ ബൂത്ത് ലെവൽ ഓഫീസർമാരെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.

ഇത്തവണത്തെ പോസ്‌റ്റൽ വോട്ടിങ് ഏറെ ലളിതമായിരുന്നു. പോലീസുകാരടക്കമുള്ള സ്‌പെഷ്യൽ പോളിങ് ടീം തികഞ്ഞ മര്യാദ പുലർത്തി കൊണ്ടാണ് അവരുടെ കടമകൾ നിറവേറ്റിയത്- റിട്ട.ക്യാപ്‌റ്റൻ സിവി കുമാരൻ തന്റെ പോസ്‌റ്റൽ വോട്ടിങ്ങിന് ശേഷം ഇങ്ങനെ അഭിപ്രായപ്പെട്ടു.

അതേസമയം, പോസ്‌റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പോസ്‌റ്റൽ ബാലറ്റ് മുഖേന മാത്രം വോട്ടവകാശം വിനിയോഗിക്കണം ഇവർക്ക് പോളിങ് സ്‌റ്റേഷനിൽ ഹാജരായി വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഉണ്ടായിരിക്കില്ല.

Also Read: തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി ഡീൽ; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE