രാജ്യത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

By News Desk, Malabar News
MalabarNews_Indian railway
Representation Image
Ajwa Travels

ഡെല്‍ഹി: രാജ്യത്ത് റെയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ട്രെയിന്‍ സര്‍വീസ് ആരഭിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ സര്‍വീസുകളാണ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ 40ഓളം റൂട്ടുകളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 10 മുതല്‍ സീറ്റ് ബുക്കിങ് ആരംഭിക്കുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥനയും പരീക്ഷയും മറ്റു പ്രധാന ആവശ്യങ്ങളും പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നത്. നാളെ നടക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി 2020, പ്രവേശന പരീക്ഷകള്‍ക്കും ഡെല്‍ഹി യൂണിവേഴ്‌സിറ്റി പിജി പരീക്ഷക്കും കേരളത്തിലെ സെന്ററുകളായ എറണാകുളത്തും, തിരുവനന്തപുരത്തും എത്തേണ്ട പരീക്ഷാര്‍ത്ഥികള്‍ക്ക് കോവിഡ്-19 പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ രണ്ട് അണ്‍ റിസര്‍വ്ഡ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE