താലിബാൻ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു; സംഘം കാബൂളിൽ

By News Desk, Malabar News
Ajwa Travels

കാബൂൾ: താലിബാൻ തീവ്രവാദികൾ കാബൂളിൽ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവർ നിലവിൽ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായാണ് വിവരം. അതേസമയം, വിദേശികളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് താലിബാൻ വ്യക്‌തമാക്കി. അഫ്‌ഗാൻ വിടുന്ന ചില വിദേശികളെ ചോദ്യം ചെയ്യുകയും രേഖകൾ പരിശോധിക്കുകയും മാത്രമാണ് ചെയ്‌തതെന്ന്‌ താലിബാനികൾ പറയുന്നു.

അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനയുടെ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് ഒരു സംഘം ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ട് പോയതായി വാർത്തകൾ പുറത്തുവന്നത്. രാജ്യത്ത് ഏറെ ആശങ്കയുണ്ടാക്കിയ സംഭവമായിരുന്നു ഇത്. 150 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെയാണ് താലിബാൻ തട്ടിക്കൊണ്ട് പോയത്. എന്നാൽ, ഇവരുടെ പാസ്‌പോർട്ടും ടിക്കറ്റും പരിശോധിക്കുക മാത്രമാണ് ചെയ്‌തതെന്നാണ്‌ താലിബാന്റെ വിശദീകരണം.

അതേസമയം, 85 ഇന്ത്യക്കാരുമായി ഇന്ത്യൻ വ്യോമസേനയുടെ സി- 130ജെ വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ടു. രാത്രിയോടെ എത്തിച്ചേരുമെന്നാണ് സൂചന.

Also Read: സൂചിയില്ലാ വാക്‌സിൻ; സൈകോവ്- ഡി അടുത്ത മാസം വിപണിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE