സൂചിയില്ലാ വാക്‌സിൻ; സൈകോവ്- ഡി അടുത്ത മാസം വിപണിയിൽ

By News Desk, Malabar News
Needle-free vaccine; zycov-D on the market next month
Ajwa Travels

ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്- ഡി സെപ്‌റ്റംബർ മുതൽ വിപണിയിലേക്ക്. നിർമാണ കമ്പനിയായ സൈഡസ് കാഡില തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ സൈകോവ് ഡിയ്‌ക്ക് കഴിഞ്ഞ ദിവസമാണ് അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. മൂന്നുഡോസ് എടുക്കേണ്ട വാക്‌സിന് 66.66 ശതമാനമാണ് ഫലപ്രാപ്‌തി കണക്കാക്കുന്നത്. മനുഷ്യരിൽ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎൻഎ വാക്‌സിൻ കൂടിയാണിത്.

കുത്തിവെക്കാതെ നൽകുന്ന ‘നീഡിൽ ഫ്രീ’ വാക്‌സിനാണ് സൈകോവ്- ഡി. ഫാർമജെറ്റ് എന്ന ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. സിറിഞ്ച് രീതിയിലുള്ള ഇഞ്ചക്‌ടിങ് ഗണ്ണാണിത്. ഇതിൽ സൂചിക്ക് പകരം, ഉയർന്ന സമ്മർദത്തിൽ വാക്‌സിൻ ഉള്ളിലേക്ക് എത്താനുള്ള സാങ്കേതിക വിദ്യ ഉണ്ടാകും.

ഈ വാക്‌സിൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദഗ്‌ധ സമിതി ശുപാർശ ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. അതേസമയം, ഇതിന്റെ വില നിശ്‌ചയിച്ചിട്ടില്ല. അടുത്ത ആഴ്‌ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്‌ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമിക്കാനാണ് കമ്പനിയുടെ തീരുമാനം.

Also Read: അനധികൃത പാർക്കിങ്; ബൈക്ക് ഉടമയെ അടക്കം ക്രെയിൻ ഉപയോഗിച്ച് നീക്കി, വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE