ഇന്ത്യയുടെ നിലവിലെ സ്‌ഥിതി ഹൃദയഭേദകം; കോവിഡ് പ്രതിരോധത്തിന് സഹായം നല്‍കുമെന്ന് സത്യ നാദെല്ല

By Staff Reporter, Malabar News
satya nadella
സത്യ നാദെല്ല
Ajwa Travels

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയുടെ നിലവിലെ അവസ്‌ഥയിൽ ദുഃഖം പ്രകടിപ്പിച്ച് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ല. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്‌ഥ ഹൃദയഭേദകമാണെന്ന് അദ്ദേഹം കുറിച്ചു.

തങ്ങളാൽ കഴിയുന്ന സഹായം രാജ്യത്തിന് നൽകുമെന്നും മൈക്രോ സോഫ്റ്റ് സിഇഒ വ്യക്‌തമാക്കി. ഇന്ത്യയെ സഹായിക്കാൻ മുന്നോട്ടുവന്ന അമേരിക്കയോട് നന്ദിയുണ്ടെന്നും നാദെല്ല കൂട്ടിച്ചേർത്തു.

‘ഇന്ത്യയുടെ നിലവിലെ അവസ്‌ഥ ഹൃദയഭേദകമാണ്. രാജ്യത്തെ സഹായിക്കാൻ യുഎസ് സർക്കാർ മുന്നോട്ട് വന്നതിൽ നന്ദി അറിയിക്കുന്നു. തുടർന്നും മൈക്രോ സോഫ്റ്റിന്റെ സാങ്കേതികവിദ്യയും വിഭവങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ വിനിയോഗിക്കും. ക്രിട്ടിക്കൽ ഓക്‌സിജൻ കോൺസെൻട്രേറ്റർ ഉപകരണങ്ങൾ വാങ്ങാൻ സഹായിക്കും,’ നാദെല്ല ട്വീറ്റ് ചെയ്‌തു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ പ്രത്യാഘാതങ്ങളാണ് സൃഷ്‌ടിക്കുന്നത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട് ചെയ്‌തതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 2812 പേർക്കു കൂടി കോവിഡ് മൂലം ജീവൻ നഷ്‌ടമായി. 1,95,123 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. ഡെൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ജനങ്ങൾ മതിയായ ഓക്‌സിജൻ ലഭിക്കാതെ വലയുകയാണ്.

Read Also: തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറന്നേക്കും; സർവകകക്ഷി യോഗം വിളിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE