പോക്‌സോ കേസ് പ്രതിയെ സംരക്ഷിച്ചു; മാത്യു കുഴൽനാടനെതിരെ നോട്ടീസ്

By News Desk, Malabar News
Mathew Kuzhalnadan
Ajwa Travels

തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ സ്‌പീക്കർക്ക് നോട്ടീസ്. കല്യാശ്ശേരി എംഎൽഎ എം വിജിൻ കേരള നിയമസഭയുടെ ചട്ടം 154 പ്രകാരം അവകാശ ലംഘനത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

എറണാകുളത്ത് രജിസ്‌റ്റർ ചെയ്‌ത പോക്‌സോ കേസിലെ രണ്ടാം പ്രതിയെ സംരക്ഷിക്കുകയും മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് എംഎൽഎക്ക് എതിരെ സ്‌പീക്കർ എംബി രാജേഷിന് അവകാശലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്.

എംഎൽഎയുടെ പ്രവർത്തികൾ പദവിക്ക് കളങ്കമാണെന്നും സഭയുടെയും അംഗങ്ങളുടെയും അന്തസിന് ഹാനി വരുത്തുകയും ചെയ്‌തെന്നും നോട്ടീസിൽ പറയുന്നു. ഡിവൈഎഫ്‌ഐ സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വൈസ് പ്രസിഡണ്ട് കൂടിയായ എം വിജിൻ എംഎൽഎയുടെ പരാതി.

Also Read: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിൽസ; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE