ഷാരൂഖ് ഖാന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കാം; അവസരമൊരുക്കി ഖാന്‍ കുടുംബം

By News Desk, Malabar News
MalabarNews_gauri-khan-in-her-delhi-home_
ഡെല്‍ഹിയിലെ വീട്ടില്‍ ഗൗരി ഖാൻ
Ajwa Travels

ഷാരൂഖ് ഖാന്റെ ഡെല്‍ഹിയിലെ വീട്ടില്‍ താമസിക്കാന്‍ ഇതാ ഒരു അവസരം വന്നിരിക്കുന്നു. തന്റെ ആരാധകര്‍ക്കായി ഈ അവസരമൊരുക്കി കാത്തിരിക്കുകയാണ് ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ്.

സംഗതി തമാശയല്ല, അമേരിക്കന്‍ വെക്കേഷന്‍ റെന്റല്‍ ഓണ്‍ലൈന്‍ കമ്പനിയായ ‘Airbnb’ നൊപ്പം ചേര്‍ന്നാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും അതിഥികള്‍ക്കായി തങ്ങളുടെ വീടിന്റെ വാതില്‍ തുറക്കുന്നത്. പക്ഷേ ഈ അവസരം വെറുതെ കിട്ടില്ല, ഒരു മല്‍സരമുണ്ട്, അതില്‍ വിജയിക്കുന്നയാള്‍ക്കാണ് അവസരം.

മല്‍സത്തിന്റെ വിശദാംശങ്ങള്‍ ഷാരൂഖ് ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഒരു ചെറിയ കുറിപ്പ് തയ്യാറാക്കണം. ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണത്തെ (‘Open Arm Welcome’) കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പമാണ് നൂറ് വാക്കില്‍ കവിയാതെ എഴുതേണ്ടത്. ഇരു കൈയ്യും നീട്ടിയുള്ള ഷാരൂഖിന്റെ സിഗ്‌നേച്ചര്‍ ആംഗ്യത്തിന്റെ സ്‌മരണാര്‍ഥമാണിത്.

Also Read: ടോമും ജെറിയും വീണ്ടുമെത്തുന്നു; ലൈവ് ആക്ഷന്‍ സിനിമയുടെ ട്രെയിലര്‍ പുറത്ത്

ഇന്‍സ്‌റ്റാഗ്രാമിലെ പോസ്‌റ്റില്‍ ഗൗരി ഖാന്‍ ഒരുക്കിയ ഇന്റീരിയര്‍ ഡിസൈനുകള്‍ ഉള്‍പ്പടെ വീടിന്റെ ചിത്രങ്ങള്‍ ഷാരൂഖാന്‍ പങ്ക് വെച്ചിട്ടുണ്ട്. മല്‍സരത്തില്‍ വിജയിക്കുന്നയാള്‍ക്ക് ഷാരൂഖും കുടുംബവും താമസിച്ച വീട്ടില്‍ ഒരു പകലും രാത്രിയും താമസിക്കാം. പരിചരിക്കാന്‍ ജോലിക്കാരും ഉണ്ടാകും. കൂടാതെ, ഷാരൂഖ് കുടുംബത്തിന്റെ ഇഷ്‌ട ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആഢംഭര പൂര്‍ണമായ ഡിന്നറും സൂപ്പര്‍ ഹിറ്റായ ഷാരൂഖിന്റെ സിനിമകളും ആസ്വദിക്കാം. മടങ്ങുമ്പോള്‍ ഖാന്‍ കുടുംബത്തിന്റെ വക ഒരു ചെറിയ സമ്മാനവും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE