തെലങ്കാനയിൽ കോൺഗ്രസ്‌ അംഗങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

By Staff Reporter, Malabar News
DCC members list; The controversy continues in Congress
Ajwa Travels

ഹൈദരാബാദ്: പാര്‍ട്ടി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പാക്കേജുമായി തെലങ്കാന കോണ്‍ഗ്രസ്. എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്നതിലൂടെ സംസ്‌ഥാനത്തെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ ഭാഗമായി അംഗത്വമെടുത്ത 39 ലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ ഇന്‍ഷുറന്‍സ് ലഭിക്കും.

കേന്ദ്ര നേതൃത്വത്തോട് വിഷയം അവതരിപ്പിച്ചതായും അവര്‍ അനുമതി നല്‍കിയതായും ഇതേതുടര്‍ന്നാണ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു. 39 ലക്ഷം അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസി കവര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡണ്ട് രേവന്ത് റെഡ്ഡി പ്രതികരിച്ചു.

തെലങ്കാന കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് നല്‍കുന്നുണ്ടെന്ന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മനിക്കം ടാഗോര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു കുടുംബമാണ്. ഒരു കുടുംബമെന്ന നിലയില്‍ നമ്മള്‍ ഓരോ അംഗങ്ങള്‍ക്കൊപ്പവും നില്‍ക്കും. ഇതാണ് രാഹുല്‍ ഗാന്ധിയുടെ ഐഡിയോളജി; പിസിസി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

Read Also: കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE