ഇന്ത്യയിൽ സെമി കണ്ടക്‌ടർ നിർമാണ കേന്ദ്രം തുടങ്ങാൻ ഒരുങ്ങി ഇന്റൽ

By Staff Reporter, Malabar News
intel-chip-factory-india
Ajwa Travels

ന്യൂഡെൽഹി: ആഗോള ചിപ്‌സെറ്റ് നിർമാതാക്കളായ ഇന്റൽ അതിന്റെ സെമി കണ്ടക്‌ടർ നിർമാണ യൂണിറ്റ് ഇന്ത്യയിൽ സ്‌ഥാപിക്കാൻ ഒരുങ്ങുന്നു. ‘ആത്‌മനിർഭർ ഭാരത്’ പരിപാടിയെ ശക്‌തിപ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ ഗവേഷണവും നവീകരണവും പ്രോൽസാഹിപ്പിക്കുകയും ഉൽപാദനം വർധിപ്പിക്കുകയും ചെയ്യാനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്റൽ ഇന്ത്യൻ വിപണിയിലേക്ക് കാലെടുത്ത് വയ്‌ക്കുന്നത്‌.

യുഎസ് ആസ്‌ഥാനമായുള്ള ഇന്റൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിപ്പ് നിർമാണ കമ്പനികളിൽ ഒന്നാണ്. ഈ പുതിയ നീക്കം സ്‌ഥിരീകരിച്ച് കൊണ്ട് ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്‌ണവ് ട്വീറ്ററിലൂടെ ഇന്റലിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌തു.

ഹൈടെക് സാമഗ്രികളുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ സെമി കണ്ടക്‌ടർ, ഡിസ്‌പ്ളേ നിർമാണ മേഖലക്കായി 76,000 കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു. ഇതാണ് ഇന്റൽ അടക്കമുള്ള കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്ന പ്രധാന കാരണം. ഇന്ത്യൻ വിപണിയുടെ വ്യാപ്‌തിയും വൻകിട കമ്പനികളെ സ്വാധീനിക്കുന്ന ഘടകമാണ്.

Read Also: വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE